പട്ടിക വര്‍ഗ പ്രമോട്ടര്‍ ഒഴിവ്

 ഹെല്‍പ്പര്‍ (കാര്‍പ്പന്‍റര്‍) തസ്തികയില്‍ മൂന്ന് താത്കാലിക ഒഴിവ് 
 മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസിന്‍റെ കീഴില്‍ മൂവാറ്റുപുഴ ബ്ലോക്ക് /മുനിസിപ്പാലിറ്റിയില്‍ നിലവിലുളള പട്ടികവര്‍ഗ പ്രമോട്ടറുടെ ഒരു ഒഴിവിലേക്ക് പട്ടികവര്‍ഗ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന പദ്ധതികൾ സംബന്ധിച്ച വിവരങ്ങൾ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും സര്‍ക്കാരിന്‍റെ വിവിധ വകുപ്പുകൾ, ഏജന്‍സികൾ തുടങ്ങിയവര്‍ നടത്തുന്ന വിവിധ ക്ഷേമ പ്രവര്‍ത്തനങ്ങൾ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്ന പട്ടികവര്‍ഗക്കാര്‍ക്ക് ചികിത്സ ഉറപ്പു വരുത്തുന്നതിനുമായി സേവന സന്നദ്ധതയുളളവരും പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള 20 നും 35 നും മധ്യേ പ്രായമുളള പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയും നേരിട്ടുളള അഭിമുഖത്തിന്‍റയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അവസാന തീയതി മാര്‍ച്ച് 21 ന് വൈകിട്ട് അഞ്ചു വരെ. നിയമന കാലാവധി ഒരു വര്‍ഷമായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം യാത്രാബത്ത ഉൾപ്പെടെ 13500 രൂപ ഹോണറേറിയത്തിന് അര്‍ഹത. ഫോൺ: 0485-2814957, 2970337.

Share this story