Times Kerala

വിദ്യാർഥിനിയെ മർദ്ദിച്ച കേസ്: ഡിവൈഎഫ്ഐ നേതാവിന്റെ ഹർജി തള്ളി സുപ്രീംകോടതി

 
വിദ്യാർഥിനിയെ മർദ്ദിച്ച കേസ്: ഡിവൈഎഫ്ഐ നേതാവിന്റെ ഹർജി തള്ളി സുപ്രീംകോടതി

പത്തനംതിട്ട: നിയമ വിദ്യാർഥിനിയെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജെയ്സൺ ജോസഫിൻ്റെ ഹർജി സുപ്രീംകോടതിയും തള്ളി. മുൻകൂർ ജാമ്യപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തായിരുന്നു സുപ്രിം കോടതിയിൽ ഹർജി സമർപ്പിച്ചത്.  മൗണ്ട് സിയോൺ ലോ കോളേജിലെ നിയമ വിദ്യാർത്ഥിനീയെ മർദ്ധിച്ചുവെന്നാണ് കേസ്. ജനുവരി 9 ന് ഹൈക്കോടതി ജാമ്യം തള്ളിയിട്ടും സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗം കൂടിയായ ജെയ്സണെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. വിദ്യാർത്ഥിനിയെ മർദിച്ചിട്ടില്ലെന്നാണ് ജെയ്സന്റെ വാദം. 

ജനുവരി 9 നാണ് സിപിഎം പെരുനാട് ഏരിയ കമ്മറ്റി അംഗവും ഡിവൈ എഫ് ഐ നേതാവുമായി ജെയ്സൺ ജോസഫിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളുന്നത്. പാർട്ടി പരിപാടികളിലടക്കം ജയിസൺ സജ്ജീവമായിട്ടും ഒളിവില്ലെന്ന ആറന്മുള പൊലീസിന്റെ വാദം ഒത്തുകളിയെ തുടർന്നെന്നാണ് മർദ്ദനമേറ്റ വിദ്യാർഥിനി ആരോപിക്കുന്നത്. പൊലീസിനെതിരെ ജില്ലാ കോടതിയിൽ വിദ്യാർഥിനി ഹർജി നൽകിയിട്ടുണ്ട്. 

Related Topics

Share this story