Times Kerala

 സന്തോഷ് കുമാർ .പി  ജെ സി ഐ  അന്തർദേശീയ  ട്രെയിനിംഗ്  മെൻറ്റർ

 
 സന്തോഷ് കുമാർ .പി  ജെ സി ഐ  അന്തർദേശീയ  ട്രെയിനിംഗ്  മെൻറ്റർ
 ജൂനിയർ ചേംബർ  ഇൻറ്റർ നാഷണലിൻ്റെ  അന്തർദേശീയ ട്രെയിനിംഗ്  മെൻറ്റർമാരുടെ
പാനലിലേക്ക്  ഏഷ്യ - പസഫിക്  രാജ്യങ്ങളുടെ  പ്രതിനിധിയായി  പാലക്കാടു
നിന്നുള്ള സന്തോഷ് കുമാറിനെ നിയമിച്ചു .  വിവിധ രാജ്യങ്ങളിൽ നിന്നും
പരിശീലനമേഖലയിലേക്കു കടന്നു വരുന്ന  ജെ സി ഐ  യുടെ യുവ പരിശീലകർക്ക്
ശരിയായ  മാർഗ്ഗ നിർദ്ദേശങ്ങളും , പരിശീലനവും നൽകി അവരെ  കൂടുതൽ
മികവിലേക്കു നയിക്കുക എന്നതാണ്  ചുമതല . 2010  വർഷത്തിൽ  ജെ സി ഐ
ഇന്ത്യയുടെ ദേശീയ  പ്രസിഡണ്ടായിരുന്ന  സന്തോഷ് കുമാർ   2016 ൽ  ജെ സി ഐ
അന്തർദേശീയ സ്കിൽ ഡെവലപ്‌മെൻറ്  കമ്മിറ്റിയുടെ  ചെയർമാനായി
സേവനമനുഷ്ഠിച്ചിട്ടുണ്ട് . പാലക്കാട് ട്രൈനേഴ്‌സ് ഫോറത്തിൻറെ സ്ഥാപക
പ്രസിഡണ്ടും റോട്ടറി ഡിസ്ട്രിക്ട്  3201 ൻറെ  മുൻ അസിസ്റ്റന്റ്
ഗവർണറുമാണ് .  ആദ്യത്തെ ചുമതലയായി ജൂൺ  ആദ്യ വാരം കംബോഡിയയിൽ വെച്ച്
നടക്കുന്ന ജെ സി ഐ  ഏഷ്യാ -പസിഫിക്  കോൺഫറൻസിലെ  ട്രൈനേഴ്‌സ്  ഫോറത്തിൽ
പങ്കെടുക്കുന്നവരെ സന്തോഷ് കുമാർ പരിശീലിപ്പിക്കും

Related Topics

Share this story