ക​ഞ്ചാ​വ്‌ വിൽപന; മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍

ക​ഞ്ചാ​വ്‌ വിൽപന; മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍ 
മ​ണ്ണ​ന്ത​ല: വാ​ട​ക വീ​ട്‌ കേ​ന്ദ്രീ​ക​രി​ച്ച്‌ ക​ഞ്ചാ​വ്‌ ക​ച്ച​വ​ടം ന​ട​ത്തി വ​ന്ന മൂ​ന്നം​ഗ സം​ഘ​ത്തെ മ​ണ്ണ​ന്ത​ല പൊ​ലീ​സ്‌ പി​ടി​കൂ​ടി. വ​ട്ട​പ്പാ​റ ക​ല്ല​യം ചി​ട്ടി​മു​ക്ക്‌ കു​ഴി​ക്കാ​ട്‌ പു​ത്ത​ന്‍ വീ​ട്ടി​ല്‍ ഷാ​ജി (38), ഉ​ള​ളൂ​ര്‍ ഇ​ട​വ​ക്കോ​ട്‌ ക​രി​മ്പു​ക്കോ​ണം ശ​ര​ത്‌ നി​വാ​സി​ല്‍നി​ന്ന്‌ ക​ല്ല​യം പ്ലാ​വു​വി​ള ത​ട​ത്ത​രി​ക​ത്ത്‌ വീ​ട്ടി​ല്‍ താ​മ​സി​ച്ചു വ​രു​ന്ന ശ​ര​ത്‌​ലാ​ല്‍ (38), കു​ട​പ്പ​ന​ക്കു​ന്ന്‌ ഇ​ര​പ്പു​കു​ഴി ല​ക്ഷം വീ​ട്‌ കോ​ള​നി​യി​ല്‍നി​ന്ന്‌ വ​ട്ട​പ്പാ​റ പ്ലാ​വു​വി​ള ഗോ​പീ സ​ദ​ന​ത്തി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന പ്ര​മോ​ദ്‌ (38) എന്നിവരെയാണ് പിടികൂടിയത്.  ഇ​വ​രി​ല്‍ നി​ന്ന്‌ 117 ഗ്രാം ​ക​ഞ്ചാ​വ്‌ ക​ണ്ടെ​ടു​ത്തു.  ക​ല്ല​യം പൈ​വി​ള​ക്കോ​ണ​ത്ത്‌ വീ​ട്‌ വാ​ട​ക​ക്കെ​ടു​ത്ത്‌ പ്ര​തി​ക​ളാ​യ മൂ​ന്നു​പേ​രും ചേ​ര്‍ന്ന്‌ ക​ഞ്ചാ​വ്‌ ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​ന്‌ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്‌ പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്‌. സി.​ഐ ബൈ​ജു, എ​സ്‌.​ഐ വി.​എ​സ്‌. സു​ധീ​ഷ്‌​കു​മാ​ര്‍, ജി.​എ​സ്‌.​ഐ അ​നി​ല്‍, സി.​പി.​ഒ അ​നീ​ഷ്‌ എന്നിവരടങ്ങിയ സം​ഘ​മാ​ണ്‌ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്‌. 

Share this story