സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍: ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്നു

283283

കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ധനസഹായത്തോടെ സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്രയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍, പെണ്‍കുട്ടികള്‍, എട്ട് വയസിന് താഴെ പ്രായമുള്ള ആണ്‍കുട്ടികള്‍ എന്നിവര്‍ക്ക് ആവശ്യമായ വിവിധ സേവനങ്ങള്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ നിന്നും നല്‍കുന്നുണ്ട്. അതക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കും ആവശ്യമായ അടിയന്തിര കൗണ്‍സിലിങ്, വൈദ്യസഹായം, ചികിത്സ, നിയമസഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങള്‍ 24 മണിക്കും പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ ലഭിക്കും. ഫോണ്‍ 04912952500,8547 202181.

Share this story