ഡിസിസി ഓഫീസില്‍ പുലരുവോളം ഡിസിസി അധ്യക്ഷന്‍ എന്താണ് പണിയെന്ന് സജീവന് കുര്യച്ചിറ
തൃശൂര്‍: ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനും ജനറല്‍ സെക്രട്ടറി ഗോപാലകൃഷ്ണനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സജീവന് കുര്യച്ചിറ. മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ മകനെ പീഡിപ്പിച്ച പോക്സോ പ്രതിയാണ് ഗോപാലകൃഷ്ണന് എന്ന് സജീവന് ആരോപിച്ചു. ഗോപാലകൃഷ്ണന്റെ പൂര്‍വ്വ ചരിത്രം എല്ലാവര്ക്കും അറിയാം. ഡിസിസി ജനറല്‍ സെക്രട്ടറിയെന്ന നിലയിലാണ് താനും മറ്റ് ഭാരവാഹികളും ഇക്കാര്യം ഇതുവരെ പുറത്ത് പറയാതിരുന്നതെന്നും സജീവന് പറഞ്ഞു.
ജില്ലാ കമ്മിറ്റി ഓഫീസില്‍ രാത്രി എട്ടിന് ശേഷം പുലരുവോളം ഡിസിസി അധ്യക്ഷന്‍ എന്താണ് പണിയെന്നും ഇക്കാര്യം ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് വിശദീകരിക്കാന്‍ ജോസ് തയാറാകണമെന്നും സജീവന് ആവശ്യപ്പെട്ടു.