സഭാ ടിവി പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂര്‍ണമായി അവഗണിക്കുന്നു, അതുകൊണ്ടാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്: സതീശന്
Thu, 16 Mar 2023

തിരുവനന്തപുരം: സഭാ ടിവി പ്രതിപക്ഷ പ്രതിഷേധങ്ങളെ പൂര്‍ണമായി അവഗണിക്കുന്നെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്. ഭരണപക്ഷത്തിന് വേണ്ടി മാത്രമാണ് സഭാ ടിവി പ്രവര്‍ത്തിക്കുന്നതെന്ന് സതീശന് നിയമസഭയിൽ പറഞ്ഞു. സഭയില്‍ പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ പോലും മന്ത്രിമാരുടെ ദൃശ്യങ്ങളാണ് കാണിക്കുന്നതെന്ന് സതീശന് വിമർശിച്ചു. അതിനോട് ഒരു കാരണവശാലും യോജിക്കാനാകില്ല. ഇക്കാര്യത്തില്‍ പല തവണ പരാതി നല്‍കിയിട്ടും വേണ്ട നടപടിയുണ്ടായില്ല. അത്തരമൊരു സാഹചര്യത്തിലാണ് സഭയ്ക്കുള്ളിലെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്നും സഭയില്‍ നടക്കുന്ന കാര്യങ്ങള്‍ പുറത്തുവന്നില്ലെങ്കില്‍ ജനങ്ങള്‍ തെറ്റിദ്ധരിക്കുമെന്നും സതീശന് കൂട്ടിചേര്‍ത്തു.