Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaശബരിമല സ്വർണ്ണക്കൊള്ള കേസ്: ED കൂടുതൽ പ്രതികളെ ചോദ്യം ചെയ്യും, നടൻ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ED കൂടുതൽ പ്രതികളെ ചോദ്യം ചെയ്യും, നടൻ ജയറാം അടുത്ത ദിവസം ഹാജരാകും | Sabarimala

🎙️ Latest Podcast

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം വിപുലീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസിൽ നിർണ്ണായക പങ്കുണ്ടെന്ന് സംശയിക്കുന്ന കൂടുതൽ പ്രതികളെയും സാക്ഷികളെയും വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും.(Sabarimala gold theft case, ED to question more accused)

ഇടനിലക്കാരനായ കൽപേഷ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീ എന്നിവർ ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായേക്കും. നേരത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത ജയശ്രീയുടെ അറസ്റ്റ്, ആരോഗ്യനില പരിഗണിച്ച് സുപ്രീം കോടതി തടഞ്ഞിരുന്നു. അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്ന വ്യവസ്ഥയിലാണ് ഈ ആനുകൂല്യം.

കേസിലെ മുഖ്യപ്രതിയായ പോറ്റിയുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാക്കളിലേക്ക് അന്വേഷണം നീളുന്നതായാണ് സൂചനകൾ. കൂടാതെ, പ്രമുഖ നടൻ ജയറാമിനും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.