HomeKerala'കഴിച്ച ഭക്ഷണത്തിൻ്റെ കണക്ക് പറയുന്നത് ശരിയല്ല, പ്രളയം ഉണ്ടായപ്പോൾ പിണറായി വിജയൻ...

‘കഴിച്ച ഭക്ഷണത്തിൻ്റെ കണക്ക് പറയുന്നത് ശരിയല്ല, പ്രളയം ഉണ്ടായപ്പോൾ പിണറായി വിജയൻ ഉപവാസം ഇരുന്നില്ലല്ലോ, പരിശുദ്ധമായ നെയ്യാണ് വേണ്ടത്’: മന്ത്രി K മുരളീധരൻ | Sabarimala Ghee Scam

തിരുവനന്തപുരം: ശബരിമലയിലെ നെയ്യിൽ നടന്ന ക്രമക്കേടുകളിൽ കർശന അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ. സന്നിധാനത്തേക്ക് കൊണ്ടുവന്നത് വാങ്ങിയ നെയ്യല്ലെന്നും പമ്പയിൽ വച്ച് ഇതിൽ തിരിമറി നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നെയ്യിൽ ചേർത്തിട്ടുള്ള വസ്തുക്കൾ ഏതൊക്കെയാണെന്ന് ശാസ്ത്രീയമായി പരിശോധിക്കും. ശബരിമലയിൽ പരിശുദ്ധമായ നെയ്യ് ആണ് എത്തിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.(Sabarimala Ghee Scam Crime Branch Investigation Ordered By Minister K Muraleedharan)

ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമിക നടപടികൾ പൂർത്തിയാക്കിയ ശേഷം കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു. നിർദ്ദേശങ്ങൾ പാലിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

അതേസമയം, മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടുള്ള സൈബർ ആക്രമണങ്ങളെയും വിവാദങ്ങളെയും മന്ത്രി തള്ളിക്കളഞ്ഞു. കഴിച്ച ഭക്ഷണത്തിന്റെ കണക്കുപറയുന്ന ശൈലി ശരിയല്ലെന്ന് അദ്ദേഹം വിമർശിച്ചു. പ്രളയകാലത്ത് പിണറായി വിജയൻ ഉപവാസം ഇരുന്നിട്ടില്ലല്ലോ എന്ന് ഓർമ്മിപ്പിച്ച മന്ത്രി, ചീപ്പ് കളി കളിക്കുന്നത് ചില നേതാക്കൾ തന്നെയാണെന്നും കുറ്റപ്പെടുത്തി.

Story Summary

Devaswom Minister K. Muraleedharan announced that the Sabarimala ghee scam will be handed over to a special Crime Branch team. He confirmed irregularities in the ghee supplied at Pamba and assured strict action against officials while also dismissing political controversies surrounding the Chief Minister.

WhatsApp Channel Banner

Latest updates

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര സർക്കാരിൻ്റെ ഔദാര്യമോ ഭിക്ഷയോ...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി 'പ്രിയദർശിനി' സൗജന്യ ബസ് യാത്രാ പദ്ധതിയെക്കുറിച്ചുള്ള പരാമർശത്തിൽ ഗതാഗത മന്ത്രി സി.പി. ജോൺ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സി.പി.ഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ നിലപാട്...

E20 പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്; അരവിന്ദ് കെജ്രിവാളിനെ...

ന്യൂഡൽഹി: എഥനോൾ കലർന്ന E20 പെട്രോളിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് മാർച്ച് നടത്താനുള്ള ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ നീക്കം ഡൽഹി പൊലീസ് തടഞ്ഞു (Arvind...

സംസ്ഥാനത്തെ നദികളിൽ ജലനിരപ്പ് ഉയരുന്നു: ഓറഞ്ച്, മഞ്ഞ അലർട്ടുകൾ...

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ പ്രമുഖ നദികളിൽ കേന്ദ്ര ജലകമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. മഴ കനത്തതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി...

റഷ്യ-യുക്രൈൻ യുദ്ധം രൂക്ഷം; ഇരുവശത്തുമുള്ള ആക്രമണങ്ങളിൽ 27 പേർ...

കീവ്/മോസ്‌കോ: അഞ്ചാം വർഷത്തിലേക്ക് കടന്ന റഷ്യ-യുക്രൈൻ യുദ്ധത്തിൽ ആക്രമണങ്ങൾ ശക്തമാകുന്നു. ഇരുരാജ്യങ്ങളും നടത്തിയ വ്യോമാക്രമണങ്ങളിലും ഡ്രോൺ ആക്രമണങ്ങളിലുമായി കുറഞ്ഞത് 27 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക അധികൃതർ അറിയിച്ചു (Russia Ukraine Conflict). റഷ്യയിൽ...

‘മാടമ്പി സ്വഭാവമാണ് പുറത്തുവരുന്നത്’: മന്ത്രി CP ജോണിനെതിരെ കടുപ്പിച്ച്...

തിരുവനന്തപുരം: പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി സി.പി. ജോൺ നടത്തിയ പ്രസ്താവനകൾക്കെതിരെ പ്രതിപക്ഷ നേതാക്കളായ കെ.എൻ. ബാലഗോപാലും പി. രാജീവും കടുത്ത വിമർശനവുമായി രംഗത്തെത്തി. ജനങ്ങളെ വിളിച്ചുവരുത്തി...

DON'T MISS

പുതിയ വിമാനത്താവളത്തിൽ ‘പിക്‌നിക്’; എഎസ്ആർ എയർപോർട്ടിലെ ഫൗണ്ടനിൽ ഇറങ്ങി...

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ പുതുതായി ഉദ്ഘാടനം ചെയ്ത അല്ലൂരി സീതാരാമ രാജു (ASR) അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചില സന്ദർശകരുടെ പെരുമാറ്റം വിവാദമായി. വിമാനത്താവളത്തിലെ അലങ്കാര ഫൗണ്ടനുകളിൽ ഇറങ്ങി കളിക്കുന്നതും ലാൻഡ്‌സ്‌കേപ്പിൽ നട്ടിരുന്ന ചെടികൾ പറിച്ചെടുക്കുന്നതുമായ...

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...