തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ പ്രമുഖ നദികളിൽ കേന്ദ്ര ജലകമ്മീഷൻ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. മഴ കനത്തതോടെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണ് നടപടി. നദീതീരങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.(Central Water Commission Issues River Water Level Warnings In Kerala)
ഓറഞ്ച് അലർട്ട്
പത്തനംതിട്ട: അച്ചൻകോവിൽ (തുമ്പമൺ സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ)
കോട്ടയം: മീനച്ചിൽ (കിടങ്ങൂർ സ്റ്റേഷൻ)
മഞ്ഞ അലർട്ട്
തിരുവനന്തപുരം: കരമന (വെള്ളൈകടവ് സ്റ്റേഷൻ)
പത്തനംതിട്ട: പമ്പ (മലക്കര സ്റ്റേഷൻ)
തൃശ്ശൂർ: കരുവന്നൂർ (പാലക്കടവ് സ്റ്റേഷൻ), ഗായത്രി (കൊണ്ടാഴി സ്റ്റേഷൻ)
അലർട്ട് പ്രഖ്യാപിച്ച നദികളിൽ യാതൊരു കാരണവശാലും ആളുകൾ ഇറങ്ങാനോ, കുളിക്കാനോ, നദി മുറിച്ചു കടക്കാനോ പാടില്ല. നദീതീരങ്ങളോട് ചേർന്ന് താമസിക്കുന്നവർ മാറിവരുന്ന സാഹചര്യങ്ങൾ ശ്രദ്ധിക്കുകയും ജാഗ്രത പുലർത്തുകയും വേണം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ അധികൃതരുടെ നിർദ്ദേശങ്ങൾ ലഭിക്കുന്ന മുറയ്ക്ക് സുരക്ഷിതമായ ക്യാമ്പുകളിലേക്കോ ഉയർന്ന സ്ഥലങ്ങളിലേക്കോ മാറിത്താമസിക്കാൻ തയ്യാറാകണം.
Story Summary
The Central Water Commission (CWC) has issued orange and yellow alerts for several rivers in Kerala, including Achenkovil, Manimala, and Meenachil, due to rising water levels. Authorities have advised residents along riverbanks to maintain high vigilance and be prepared to evacuate if necessary.


