ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം
May 4, 2024, 19:40 IST
![ശബരിമല ദർശനം; മണ്ഡല കാലത്ത് ഓൺലൈൻ ബുക്കിംഗ് മാത്രം](https://timeskerala.com/static/c1e/client/91214/uploaded/5468d8ab0c82e0bae8af4392a84a15e6.webp)
തിരുവനന്തപുരം : മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നടപടിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അടുത്ത മണ്ഡലകാലം മുതൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. സീസൺ തുടങ്ങുന്നതിന് മൂന്നുമാസം മുന്‍പ് വെർച്വൽ ക്യൂ ബുക്കിംഗ് നടത്താം. തീര്‍ഥാടകരുടെ ഓണ്‍ലൈന്‍ ബുക്കിംഗ് 80000 ആക്കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ചേർന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
സ്പോട്ട് ബുക്കിംഗ് വഴിയെത്തുന്ന ഭക്തരുടെ എണ്ണം കൃത്യമായി കണക്കാക്കാൻ കഴിയാത്തതുമൂലം ശബരിമലയിൽ വൻ തിരക്ക് അനുഭവപ്പെടാൻ കാരണമെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു.