Times Kerala

ര്യ പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഗർഭിണിയായി; മലപ്പുറത്ത് ഭർത്താവ് അറസ്റ്റിൽ

 
ര്യ പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഗർഭിണിയായി; മലപ്പുറത്ത് ഭർത്താവ് അറസ്റ്റിൽ
മലപ്പുറം: ഭാര്യ പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഗര്‍ഭിണിയായതോടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത പോലീസ്. കാര്യവട്ടം പച്ചീരി സ്വദേശിയായ 29-കാരനെയാണ് പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം 21 വരെ റിമാന്റ് ചെയ്തത്. പ്ലസ് വൺ വിദ്യാർത്ഥിയായിരിക്കെ പരിചയപ്പെട്ട യുവാവുമായി പെൺകുട്ടി പ്രണയത്തിലാവുകയും  ഇയാള്‍ 2022 ഒക്ടോബർ മാസത്തിൽ അരക്കുപറമ്പിലുള്ള വീട്ടിൽ നിന്നും 17കാരിയായ പെൺകുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടു പോവുകയുമായിരുന്നു.  തുടർന്ന് പെൺകുട്ടിക്ക് പ്രായപൂർത്തിയതോടെ 2023 ഫെബ്രുവരി എട്ടിന് ഇരുവരും വിവാഹിതരായി. എന്നാൽ ഈ സമയം പെൺകുട്ടി അഞ്ച്മാസം ഗർഭിണിയായിരുന്നുവെന്ന് പെരിന്തൽമണ്ണ ശിശു വികസന പദ്ധതി ഓഫീസർ കെ റംലത്ത് പോലീസിൽ പരാതി നൽകിയതോടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കേസില്‍ പോലീസ് സ്റ്റേഷനില്‍ സ്വമേധയാ ഹാജരായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Topics

Share this story