Times Kerala

 പഞ്ചായത്ത് ഡയറക്ടറേറ്റിലെ അക്കൗണ്ടിൽ നിഷ്ക്രിയമായി 1.67 കോടിയെന്ന് റിപ്പോർട്ട്

 
 പഞ്ചായത്ത് ഡയറക്ടറേറ്റിലെ അക്കൗണ്ടിൽ നിഷ്ക്രിയമായി 1.67 കോടിയെന്ന് റിപ്പോർട്ട്
 

കോഴിക്കോട് : സർക്കാരിന്റെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ഡയറക്ടറേറ്റിലെ വിവധ അക്കൗണ്ടിൽ നിഷ്ക്രിയമായി 1.67 കോടിയെന്ന് ധനകാര്യ വകുപ്പിന്റെ റിപ്പോർട്ട്. ഈ തുക എത്രയും പെട്ടെന്ന് സർക്കാർ ഖജനാവിലേക്ക് തിരിച്ചടക്കുന്നതിനുള്ള നടപടി ഭരണ വകുപ്പ് സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ. പഞ്ചായത്ത് ദിനാഘോഷം കഴിഞ്ഞതിനു ശേഷം വിവിധ ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ ലഭ്യമാക്കിയട്ടുള്ള മിച്ചമുള്ള തുകയായ 24,73,382 രൂപ പഞ്ചായത്ത് ഡയറക്ടറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിലെ സേവിങ്ങസ് അക്കൗണ്ടിൽ നിഷ്ക്രിയമായി അവശേഷിക്കുകയാണെന്നും പരിശോധനയിൽ കണ്ടെത്തി. ഈ തുക തിരിച്ചടക്കുന്നതിനും നടപടികൾ ഭരണ വകുപ്പ് സ്വീകരിക്കണം. സർക്കാർ ഓഫിസുകളിൽ അക്കൗണ്ടുകലിൽ പുലർത്തുന്ന ഗൗരവമില്ലായ്മയും കെടുകാര്യസ്ഥതയുമാണ് ഇങ്ങനെ കോടി .ലധികം രൂപ നിഷ്ക്രിയമായി അവശേഷിക്കാൻ കാരണം.


റോഡ് റോളർ വാടകയിനത്തിലും ഉപയോഗ രഹിതമായ റോഡ് റോളർ കണ്ടം ചെയ്ത ഇനത്തിലുമുള്ള വിവധ ജില്ലകളിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാർ നൽകിയ 83.11 ലക്ഷം രൂപ പഞ്ചായത്ത് ഡയറക്ടറുടെ പേരിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിലെ അക്കൗണ്ടിൽ നിഷ്ക്രിയമായി കിടക്കുന്നു. ഈ തുക അടിയന്തിരമായി തിരിച്ചെടുക്കണം. പഞ്ചായത്ത് ഡയറക്ടറുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ നന്തൻകോട് ബാഞ്ചിലെ തിരിച്ചറിയാനാകാത്ത രണ്ട് അക്കൗണ്ടുകളിൽ 1,39,001 രൂപയും 24,90,397 രൂപയും നിഷ്ക്രീയമായി അവശേഷിക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. ഈ തുക അടിയന്തിരമായി തിരിച്ചടക്കുന്നതിന് നടപടികൾ സ്വീകരിക്കണം. തദ്ദേശകം ഡയറി വിറ്റവകയിൽ കിട്ടിയ ചെലവ് കഴിച്ചുള്ള തുകയായ 15,01,208 രൂപ ബന്ധപ്പെട്ട അക്കൗണ്ടിൽ അവശേഷിക്കുന്നതായി കണ്ടെത്തി. ഈ തുക അടിയന്തിരമായി അടക്കുന്നതിനുള്ള നടപടികൾ ഭരണ വകുപ്പ് സ്വീകരിക്കണെന്നാണ് റിപ്പോർട്ടിലെ ശുപാർശ. 
 

Related Topics

Share this story