Times Kerala

 പൊതുവിദ്യാഭ്യാസ മേഖലക്ക് 1032 കോടി, സൗജന്യ യൂണിഫോം പദ്ധതിക്ക് 155.34 കോടി 

 
 പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പിന്‌ 67.87 കോടി രൂപ അനുവദിച്ചു
 

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യഭ്യാസ മേഖലക്ക് മൊത്തം 1032 കോടി രൂപ ബജറ്റിൽ നീക്കിവെച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായി 352.14 കോടി രൂപയും നീക്കി വച്ചതായി മന്ത്രി അറിയിച്ചു. സൗജന്യ യൂണിഫോം പദ്ധതിക്ക് 155.34 കോടി രൂപ നീക്കിവെച്ചു. 55 കോടി രൂപ സമഗ്ര ശിക്ഷാ അഭിയാൻ പദ്ധതിക്ക് നീക്കിവെച്ചു. കൈറ്റ് പദ്ധതിക്ക് 38.5 കോടി രൂപയും എസ് ഇ ആർ ടി പ്രവർത്തനങ്ങൾക്ക് 21 കോടി രൂപയും അനുവദിച്ചു.സ്കൂളുകളുടെ ആധുനികവത്കരണത്തിന് 33 കോടിരൂപയാണ് നീക്കിവെച്ചത്. സിഎച്ച് മുഹമ്മദ് കോയ ഇൻസ്റ്റിറ്റ്യൂട്ടിന് പത്ത് കോടി രൂപ നൽകും.ഉന്നത വിദ്യാഭ്യാസ മേഖലക്ക് 456 കോടി രൂപയാണ് മാറ്റിവെച്ചത്. അസാഫ് പദ്ധതി ക്കായി 35.1 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് അഞ്ച് പുതിയ നഴ്‌സിങ് കോളേജുകള്‍ തുറക്കും, കേരളത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റുമെന്നും ധനമന്ത്രി 

കേരളത്തെ മെഡിക്കൽ ഹബ്ബാക്കി മാറ്റുമെന്ന് ബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനം. ആരോഗ്യ മേഖലക്ക് ഊന്നൽ നൽകുമെന്നും സർക്കാർ ആശുപത്രികളിൽ ജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കുമെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റവതരണത്തിൽ വ്യക്തമാക്കി. സംസ്ഥാന്ന് അഞ്ച് ജില്ലകളിലായി അഞ്ച് പുതിയ നഴ്‌സിങ് കോളേജുകള്‍ ആരംഭിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സര്‍ജിക്കല്‍ റോബോട്ട് സ്ഥാപിക്കുന്ന പദ്ധതിക്കായി 29 കോടി രൂപ അനുവദിച്ചു. ലബോറട്ടറി നവീകരണത്തിന് ഏഴുകോടി രൂപയും നൽകും.പാലക്കാട് മെഡിക്കൽ കോളജിന് 50 കോടി രൂപ, മലബാർ ക്യാൻസർ സെന്ററിന് 28 കോടി രൂപ, കൊച്ചിൻ ക്യാൻസർ സെന്ററിന് 14.5 കോടി രൂപ, ആരോഗ്യ സർവകലാശാലക്ക് 11.5 കോടി രൂപ, ആയുഷ് പദ്ധതിക്ക് 25 കോടി, കോഴിക്കോട് ഇംഹാന്‍സിന് 3.6 കോടി രൂപ എന്നിങ്ങനെയും തുക അനുവദിച്ചു.കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതിക്കായി 678.54 കോടി രൂപയാണ് നീക്കിവെച്ചത്. കാരുണ്യ പദ്ധതിക്കായി ഈ സര്‍ക്കാര്‍ ഇതുവരെ 2545 കോടി രൂപ ചെലവഴിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.

Related Topics

Share this story