Times Kerala

 ആര്‍എല്‍ജിയുടെ ക്ലീന്‍ ടു ഗ്രീന്‍ ടിഎം 'ഓണ്‍ വീല്‍സില്‍' മാര്‍ച്ചിനുള്ളില്‍ 5500 മെട്രിക്ക് ടണ്‍ ഇ-വേസ്റ്റ് ശേഖരിക്കും

 
 ആര്‍എല്‍ജിയുടെ ക്ലീന്‍ ടു ഗ്രീന്‍ ടിഎം 'ഓണ്‍ വീല്‍സില്‍' മാര്‍ച്ചിനുള്ളില്‍ 5500 മെട്രിക്ക് ടണ്‍ ഇ-വേസ്റ്റ് ശേഖരിക്കും
 തൃശൂര്‍: റിവേഴ്‌സ് ലോജിസ്റ്റിക്ക്‌സ് പരിഹാരങ്ങള്‍ക്ക് ആഗോള സേവന ദാതാവായ മ്യൂണിച്ച് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന റിവേഴ്‌സ്ഡ് ലോജിസ്റ്റിക്ക്‌സിന്റെ ഭാഗമായ ആര്‍എല്‍ജി സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് ക്ലിന്‍ ടു ഗ്രീന്‍ ടിഎം ഓണ്‍ വീല്‍സ് എന്ന പുതിയ പ്രചാരണത്തിന് തുടക്കം കുറിച്ചു. ബോധവല്‍ക്കരണ, കളക്ഷന്‍ പരിപാടി 110 നഗരങ്ങളിലും 300 പട്ടണങ്ങളിലുമായി നാലു ദശലക്ഷം ഇന്ത്യക്കാരിലേക്ക് എത്തിക്കും. സംരംഭത്തിന്റെ ഭാഗമായി ഒമ്പത് കളക്ഷന്‍ വാഹനങ്ങള്‍ രാജ്യത്തെ നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നുമായി 5500 മെട്രിക്ക് ടണ്‍ ഇ-വേസ്റ്റ് ശേഖരിക്കും. ഇതോടൊപ്പം വിദ്യാര്‍ത്ഥികള്‍, കോര്‍പറേറ്റ് സമിതികള്‍, ഉപഭോക്താക്കളുടെ കൂട്ടായ്മ, റീട്ടെയിലുകാര്‍, റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍, ഹെല്‍ത്ത് കാമ്പുകള്‍ തുടങ്ങിയവര്‍ക്കിടയില്‍ ബോധവല്‍ക്കരണ പരിപാടികളും നടത്തും.
വടക്ക് ന്യൂഡല്‍ഹിയിലും ജമ്മുവിലും, കിഴക്ക് കൊല്‍ക്കത്ത, ഗോഹട്ടി, റാഞ്ചി, വടിഞ്ഞാറ് അഹമ്മദാബാദ്, തെക്ക് ബെംഗളൂരു, ചെന്നൈ, ഹൈദരാബാദിലും ഒരുമിച്ചായിരിക്കും പരിപാടി ആരംഭിക്കുക. ഇതോടൊപ്പം സോഷ്യല്‍ മീഡിയ, ക്ലിന്‍ ടു ഗ്രീന്‍ പോര്‍ട്ടല്‍, റേഡിയോ, മീഡിയ റിലീസുകള്‍ തുടങ്ങിയവയിലൂടെ ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.
326 സ്‌കൂളുകള്‍, 188 ആര്‍ഡബ്ല്യുഎകള്‍, 134 ഓഫീസ് ക്ലസ്റ്ററുകള്‍, 176 റീട്ടെയിലര്‍മാര്‍, 156 ഇന്‍ഫോര്‍മല്‍ മേഖലകള്‍, നാലു ഹെല്‍ത്ത് കാമ്പുകള്‍ തുടങ്ങിയവയും സി2ജി ഓണ്‍ വീല്‍സ് കവര്‍ ചെയ്യും.  

Related Topics

Share this story