Times Kerala

വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പ്; കേരള പോലീസിന്‍റെ ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് ശനിയാഴ്ച

 
വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ്  പകരുന്നതിന് കേരള പോലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് ശനിയാഴ്ച നടക്കും. തൃശ്ശൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്കാണ് മെയ് നാലിന് വൈകിട്ട് ആറുമണിക്ക് ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. ബാങ്ക് ഉപഭോക്താക്കൾക്കായുള്ള ഈ പരമ്പരയിലെ കഴിഞ്ഞ ക്ലാസുകൾ  ഏപ്രിൽ  17, 27, 29, മെയ് 2 തീയതികളിൽ  തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾക്കായി സംഘടിപ്പിച്ചിരുന്നു. സൈബര്‍ ഡിവിഷനിലെ വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസ് നയിക്കുന്നത്. പോലീസിലെയും വിവിധ ബാങ്കുകളിലെയും മുതിർന്ന ഓഫീസർമാരും സൈബർ വിദഗ്ധരും പങ്കെടുക്കും. കേരള പോലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ ക്ലാസ് തത്സമയം കാണാം.

വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളെക്കുറിച്ച് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിവ്  പകരുന്നതിന് കേരള പോലീസിന്‍റെ സൈബര്‍ ഡിവിഷന്‍ നേതൃത്വം നൽകുന്ന ഓണ്‍ലൈന്‍ ബോധവത്കരണക്ലാസ് ശനിയാഴ്ച നടക്കും. തൃശ്ശൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്കാണ് മെയ് നാലിന് വൈകിട്ട് ആറുമണിക്ക് ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്.

ബാങ്ക് ഉപഭോക്താക്കൾക്കായുള്ള ഈ പരമ്പരയിലെ കഴിഞ്ഞ ക്ലാസുകൾ  ഏപ്രിൽ  17, 27, 29, മെയ് 2 തീയതികളിൽ  തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾക്കായി സംഘടിപ്പിച്ചിരുന്നു.
സൈബര്‍ ഡിവിഷനിലെ വിദഗ്ധരായ പോലീസ് ഉദ്യോഗസ്ഥരാണ് ക്ലാസ് നയിക്കുന്നത്. പോലീസിലെയും വിവിധ ബാങ്കുകളിലെയും മുതിർന്ന ഓഫീസർമാരും സൈബർ വിദഗ്ധരും പങ്കെടുക്കും. കേരള പോലീസിന്‍റെ ഫേസ്ബുക്ക് പേജില്‍ ക്ലാസ് തത്സമയം കാണാം.

Related Topics

Share this story