തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയ്‌ക്കെതിരെ മുൻ എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ് നൽകിയ മുന്നറിയിപ്പുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. 2017-ൽ സ്വകാര്യ മദ്യ കമ്പനി വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കാൻ നടത്തിയ ശ്രമങ്ങൾ ഋഷിരാജ് സിംഗിന്റെ കർശന നിലപാട് മൂലമാണ് തടസ്സപ്പെട്ടത് എന്നാണ് വിവരം.(Rishi Raj Singh Had Opposed Low Alcohol Beverage Sale In 2017)
അന്നത്തെ നികുതി സെക്രട്ടറിക്ക് അയച്ച കത്തിൽ, ഇത്തരം ഉൽപ്പന്നങ്ങൾക്കെതിരെ ശക്തമായ വിയോജിപ്പാണ് അദ്ദേഹം രേഖപ്പെടുത്തിയത്. വീര്യം കുറഞ്ഞ മദ്യം ശീതളപാനീയം പോലെ ഉപയോഗിക്കാൻ സാധ്യതയുണ്ട് എന്ന് കത്തിൽ പറയുന്നു. ഇത് വീര്യം കൂടിയ മദ്യപാന ശീലത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വീര്യം കുറവാണെങ്കിലും ഇവ ‘മദ്യം’ തന്നെയാണെന്നും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ പഴയ ഫയലുകൾ ഇപ്പോൾ പുറത്തുവന്നത് വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപന സംബന്ധിച്ച നിലവിലെ സർക്കാർ തീരുമാനങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
Story Summary
New disclosures reveal that former Excise Commissioner Rishi Raj Singh had strongly opposed the introduction of low-alcohol beverages in 2017, warning that they could serve as a gateway to alcoholism for students. Despite his firm stance that these products pose long-term risks, government officials had attempted to bypass his objections, as evidenced by recently leaked correspondence.

