Times Kerala

ഉത്സവ സീസണിൽ അരി വില വർധിക്കാൻ സാധ്യത: മന്ത്രി ജി ആർ അനിൽ

 
 വില നിയന്ത്രണത്തില്‍ സപ്ലൈകോയുടെ ഇടപെടല്‍ നിര്‍ണായകം: മന്ത്രി ജി.ആര്‍. അനില്‍

തിരുവനന്തപുരം: ഉത്സവ സീസണിൽ സംസ്ഥാനത്ത് അരി വില കൂടാൻ സാധ്യതയുണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ വ്യക്തമാക്കി. ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീമിൽ നിന്ന് സംസ്ഥാനത്ത കേന്ദ്രം വിലക്കിയത് പ്രതിസന്ധിയിലേക്ക് നയിച്ച്. സംസ്ഥാനത്തിനുള്ള ട്രേഡ് ഓവർ വിഹിതം വർധിപ്പിക്കാത്തതും വില വർധനയ്ക്ക് കാരണമാകുമെന്നും ജി ആർ അനിൽ പറഞ്ഞു.

കേന്ദ്രം ഉടൻ വിലക്ക് പിൻവലിക്കണമെന്ന് മന്ത്രി ആവശ്യം ഉന്നയിച്ചു. വിഷയം ഉന്നയിച്ച് ഈ മാസം ആറിന് കേന്ദ്രഭക്ഷ്യ മന്ത്രിയെ കാണും. സബ്സിഡി സാധനങ്ങളുടെ വില വർധന സംബന്ധിച്ച് തീരുമാനം ഉടനുണ്ടാകുമെന്നും ജി ആർ അനിൽ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് അരിവില കൂടിയ സാഹചര്യത്തിൽ തെലങ്കാനയിൽ നിന്ന് അരി കൊണ്ടുവരാൻ സർക്കാർ നീക്കം നടത്തുകയാണെന്ന് മന്ത്രി നേരത്തെ അറിയിച്ചിരുന്നു.

Related Topics

Share this story