Times Kerala

മുൻ തഹസിൽദാറിന്‍റെ പ്രതിമാസ പെൻഷനില്‍ നിന്ന് 500 രൂപ പിടിക്കാൻ റവന്യു വകുപ്പ്

 
മുൻ തഹസിൽദാറിന്‍റെ പ്രതിമാസ പെൻഷനില്‍ നിന്ന് 500 രൂപ പിടിക്കാൻ റവന്യു വകുപ്പ്

പത്തനംതിട്ട: വാല്യുവേഷൻ സർട്ടിഫിക്കറ്റ് നൽകിയതിൽ അഴിമതി എന്ന് പരാതിയിൽ മുൻ തഹസിൽദാർക്കെതിരെ  അച്ചടക്ക നടപടി സ്വീകരിച്ച് റവന്യൂ വകുപ്പ്. പ്രതിമാസം പെൻഷൻ തുകയിൽ നിന്ന് 500 രൂപ ആജീവനാന്തം കുറവ് വരുത്താണ് നടപടി. മുൻ അടൂർ തഹസിൽദാർ ബി. മോഹൻ കുമാറിനെതിരെയാണ് വകുപ്പുതല നടപടി വന്നിരിക്കുന്നത്. അടൂർ നഗരസഭയ്ക്ക് ശ്മശാനം നിർമ്മിക്കാനായി യുഡിഎഫ് ഭരണസമിതിയുടെ കാലത്താണ് ഉയർന്ന വിലയ്ക്ക് ഭൂമി വാങ്ങിയത്.

അഴിമതി ആരോപിച്ച് സിപിഐ മണ്ഡലം സെക്രട്ടറി ഡി. സജിയാണ് തഹസിൽദാറിനെതിരെ പരാതി നൽകിയത്. 2012 ലാണ് പദ്ധതിക്കായി സ്ഥലം വാങ്ങിയത്. അതേസമയം, കോഴിക്കോട് വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

Related Topics

Share this story