പിണങ്ങിയതിന് പ്രതികാരം: യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
May 26, 2023, 09:32 IST

അമ്പലവയല്‍ : യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോകളാക്കി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. ചുള്ളിയോട് പുതുച്ചാംകുന്നത്ത് അജിന്‍ പീറ്റര്‍ (29) നെയാണ് അമ്പലവയല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പരിചയക്കാരായ രണ്ടുപേരുടെ മൊബൈല്‍ നമ്പറുപയോഗിച്ച് അവരറിയാതെ വാട്സാപ്പ് അക്കൗണ്ടുണ്ടാക്കിയാണ് അജിൻ യുവതിയുടെ വീഡിയോ പ്രചരിപ്പിച്ചത്. യുവതിയുടെ പരാതിപ്രകാരം സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അമ്പലവയല്‍ പോലീസ് ഇയാളെ പിടികൂടിയത്. എം.ബി.എ. ബിരുദധാരിയായ അജിന്‍ പീറ്റര്‍ പരാതിക്കാരിയായ പരാതിക്കാരിയായ യുവതിയുമായി മുന്‍പരിചയമുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ പിണങ്ങിയശേഷമാണ് യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കോളേജ് വിദ്യാര്‍ഥികളുടെ അശ്ലീല വീഡിയോ എന്ന തലക്കെട്ടോടെയാണ് മോർഫ് ചെയ്ത വീഡിയോ ഇയാൾ പ്രചരിപ്പിച്ചത്. പരാതിക്കാരിയുടെ അയല്‍വാസികളുടെ വാട്സാപ്പ് നമ്പറിലേക്ക് ഈ വീഡിയോ അയക്കുകയും ചെയ്തു. പോലീസ് ഫോണ്‍നമ്പറിന്റെ ഉടമകളെ ചോദ്യംചെയ്തപ്പോഴാണ് യഥാര്‍ഥ പ്രതിയിലേക്കുളള സൂചനകള്‍ ലഭിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.അമ്പലവയല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.വി. പളനി, സബ് ഇന്‍സ്‌പെക്ടര്‍ ഷാജഹാന്‍, സൈബര്‍ സെല്‍ സി.പി.ഒ.മാരായ മുഹമ്മദ് സക്കറിയ, വിജിത്ത്, അമ്പലവയല്‍ സ്റ്റേഷന്‍ സി.പി.ഒ.മാരായ രവി, ബിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.