Times Kerala

മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം

 
താമരശ്ശേരി ചുരം റോഡിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മെയ് 14 മുതൽ റോഡിൽ വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ അവധി ദിവസങ്ങളിൽ ഉൾപ്പെടെ  വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. ബദൽപാതയായ പൂഴിത്തോട്  പടിഞ്ഞാറത്തറ റോഡ് ഗതാഗതത്തിനായി ഉപയോഗിക്കാൻ എംഎൽഎ തലത്തിൽ യോഗം വിളിക്കാനും തീരുമാനമെടുത്തു. ഗതാഗതകുരുക്ക് വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടലിനെ തുടർന്നാണ് നടപടി. അവധി ദിവസങ്ങളിലുൾപ്പെടെ താമരശ്ശേരി ചുരത്തിൽ ഗതാഗത കുരുക്ക് മണിക്കൂറുകളോളം നീണ്ടുനിക്കുന്ന പശ്ചാത്തലത്തിലാണ് ജില്ല ഭരണകൂടം ഇടപെടുന്നത്.

ഇതിന് മുൻപ് പരിഹാര മാർഗ്ഗങ്ങൾ തീരുമാനിച്ചെങ്കിലും പ്രായോഗികമാക്കുന്നതിൽ പാളിച്ചകളുണ്ടായിരുന്നു. നടപടികൾക്ക് കാലതാമസം വന്നതിൽ മനുഷ്യാവകാശ കമ്മീഷൻ ആശങ്ക അറിയിച്ചതോടെയാണ് പരിഹാരമാർ‍ഗ്ഗങ്ങൾ ഊർജ്ജിതമാക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയത്. ഏറ്റവുമവസാനം തിങ്കളാഴ്ച പുലർച്ചെ മുതൽ മണിക്കൂറുകൾ നീണ്ട ഗതാഗതകുരുക്ക് ചുരത്തിലുണ്ടായി. ഇതോടെ, നടപടികൾ വേഗത്തിലാക്കാൻ തീരുമാനമെടുത്തു. മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ടോറസ്, ടിപ്പർ വാഹനങ്ങൾക്കും ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ഉച്ചക്ക് 3 മുതൽ 9 വരെയും തിങ്കളാഴ്ചകളിൽ രാവിലെ 7 മുതൽ 9 വരെയും നിയന്ത്രണമുണ്ടാകും. 
 

Related Topics

Share this story