സിസ തോമസിന് ആശ്വാസം; കാരണം കാണിക്കൽ നോട്ടീസിൽ സർക്കാരിന്റെ തുടർനടപടികൾ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞു

282

സാങ്കേതിക സർവ്വകലാശാല വിസി ഡോ. സിസ തോമസിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സർക്കാരിനെ തുടർ നടപടികളിൽ നിന്ന് വിലക്കി. സിസ തോമസിന്റെ ഹർജിയിലാണ് നടപടി. അതിനിടെ, നോട്ടീസിന് മറുപടി നൽകാൻ ട്രിബ്യൂണൽ സിസ തോമസിന് നിർദേശം നൽകി. വിശദമായ സത്യവാങ്മൂലം നൽകാനും സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.സർക്കാർ നൽകിയ പേരുകൾ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സിസ തോമസിനെ വിസിയായി നിയമിച്ചു.

മുൻകൂർ അനുമതിയില്ലാതെ വിസി സ്ഥാനം ഏറ്റെടുത്തതിന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ചുമതലയേറ്റ് അഞ്ച് മാസത്തിന് ശേഷമാണ് കാരണം കാണിക്കൽ നോട്ടീസ് നൽകുന്നത്.അടുത്തിടെ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിന്ന് സിസയെ മാറ്റിയെങ്കിലും പകരം നൽകിയില്ല. സിസയുടെ പരാതിയെ തുടർന്ന് തിരുവനന്തപുരത്ത് നിയമനം നൽകണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിട്ടു.

Share this story