ആശങ്കക്കിടെ ആശ്വാസം; നിപ്പാ സംശയിച്ച് അയച്ച 11 പേരുടെ സാമ്പിള്‍ ഫലം നെഗറ്റീവ്
Sep 14, 2023, 22:28 IST

തിരുവനന്തപുരം: നിപ സ്ഥിരീകരണത്തിന് പിന്നാലെ കനത്ത ജാഗ്രതയില്‍ തുടരുന്ന കേരളത്തിന് ഇന്നത്തെ സ്രവ പരിശോധനാഫലം ആശ്വാസം. ഇന്നലെ അയച്ച 11 സ്രവ സാമ്പിളുകളുടെ പരിശോധനാഫലവും നെഗറ്റീവാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇന്ന് അയച്ച 30 പേരുടെ സാമ്പിള്‍ പരിശോധനാ ഫലമാണ് ഇനി വരാനുള്ളത്.