Times Kerala

കേരള തീരത്തെ റെഡ് അലർട്ട്; മുൻകരുതൽ സ്വീകരിക്കാൻ നിർദേശം നൽകി പൊലീസ് മേധാവി

 
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ അഞ്ച് ദിനം വ്യാപക മഴ, ചിലയിടങ്ങളിൽ കനക്കും; മുന്നറിയിപ്പ്
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസം കാരണം മെയ് നാലിന് കേരളാ തീര പ്രദേശങ്ങളിൽ കടലാക്രമണ സാധ്യതയുള്ളതായി മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിൽ മുൻകരുതൽ എടുക്കാൻ സംസ്ഥാന പൊലീസ് മേധാവി അടിയന്തര സാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള നടപടി എടുക്കണം. ദുരന്തനിവാരണ വകുപ്പ്, കടലോര ജാഗ്രത സമിതി എന്നിവയുമായി ചേർന്ന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കാൻ കോസ്റ്റൽ പോലീസ് വിഭാഗം ഐജി, എഐജി എന്നിവർക്കും ഡോ.ഷെയ്ഖ് ദർവേഷ് സാഹിബിന്റെ നിർദ്ദേശം നൽകി. 
ജാഗ്രതാ നിർദ്ദേശങ്ങൾ തീരദേശത്തെ ജനങ്ങളിൽ എത്തിക്കുന്നതിനും പൊലീസ് നടപടി എടുക്കുന്നതാണ്. തീരദേശ ജില്ലകളിലെ ജില്ലാ പൊലീസ് മേധാവിമാർക്കും ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്. 

Related Topics

Share this story