Times Kerala

റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ സെ​പ്റ്റം​ബ​ർ 11ന് ​ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധി​ക്കും
 

 
റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ സെ​പ്റ്റം​ബ​ർ 11ന് ​ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധി​ക്കും
തി​രു​വ​ന​ന്ത​പു​രം: റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളോ​ടു​ള്ള സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സെ​പ്റ്റം​ബ​ർ 11ന് ​സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍ ക​ട​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് റീ​ട്ടെ​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍.

റേ​ഷ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്ക് ന​ല്‍​കാ​നു​ള്ള 11 മാ​സ​ത്തെ കു​ടി​ശി​ക ന​ല്‍​കു​ക, ആ​റു വ​ര്‍​ഷം മു​മ്പ് ന​ട​പ്പി​ലാ​ക്കി​യ വേ​ത​ന പാ​ക്കേ​ജ് കാ​ലോ​ചി​ത​മാ​യി പ​രി​ഷ്‌​ക​രി​ക്കു​ക, ലൈ​സ​ന്‍​സി​ക്ക് 10,000 രൂ​പ​യും സെ​യി​ല്‍​സ്മാ​ന് 15,000 രൂ​പ​യും മി​നി​മം വേ​ത​നം അ​നു​വ​ദി​ക്കു​ക, കി​റ്റ് വി​ത​ര​ണ​ത്തി​ന് വ്യാ​പാ​രി​ക​ള്‍​ക്ക് അ​നു​കൂ​ല​മാ​യ കോ​ട​തി​വി​ധി ന​ട​പ്പി​ലാ​ക്കു​ക, ക്ഷേ​മ​നി​ധി വ്യാ​പാ​രി​ക​ള്‍​ക്ക് ഗു​ണ​ക​ര​മാ​യ നി​ല​യി​ല്‍ പ​രി​ഷ്‌​ക​രി​ക്കു​ക, ക​ട വാ​ട​ക​യും, വൈ​ദ്യു​തി ചാ​ര്‍​ജും സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ക, കെ​ടി​പി​ഡി​എ​സ് നി​യ​മ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ക, മ​ണ്ണെ​ണ്ണ​യ്‌​ക്ക് വാ​തി​ല്‍​പ്പ​ടി വി​ത​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ക, ഇ-​പോ​സ് മെ​ഷീ​നി​ലെ അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ക​ട​അ​ട​പ്പ് സ​മ​രം നടത്തുന്നത്.

ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു​കൊ​ണ്ട് പ​ല​ത​വ​ണ നി​വേ​ദ​ന​ങ്ങ​ള്‍ നല്കിയിട്ടുണ്  റേ​ഷ​ന്‍ വ്യാ​പാ​രി​ക​ളോ​ട് നി​ഷേ​ധാ​ത്മ​ക​മാ​യ നിലപാടാണ്  സ്വീ​ക​രി​ച്ചു വരുന്നതെന്നും അതിലാണ് ക​ട​യ​ട​ച്ച് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്ന് സം​ഘ​ട​നാ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ജ​യ​പ്ര​കാ​ശ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം. ​വേ​ണു​ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.


 
 

Related Topics

Share this story