HomeKeralaറേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്തു: ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ...

റേഷൻ കാർഡിൽ വ്യാജമായി പേര് ചേർത്തു: ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കി | Ration card

പത്തനംതിട്ട: തെറ്റായ വിവരങ്ങൾ നൽകി റേഷൻ കാർഡിൽ പേര് ചേർത്തു എന്ന പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് അധികൃതർ റദ്ദാക്കി. കാർഡ് ഉടമയുടെ മക്കൾ നൽകിയ പരാതിയിലാണ് അടൂർ താലൂക്ക് സപ്ലൈ ഓഫീസറുടെ നടപടി.(Ration card of Sreena Devi Kunjamma cancelled after fake name was added )

കാർഡ് ഉടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന നിലയിലാണ് ശ്രീനാദേവി കുഞ്ഞമ്മ കാർഡിൽ പേര് ചേർത്തത്. എന്നാൽ കാർഡ് ഉടമയ്ക്ക് അങ്ങനെയൊരു സഹോദരിയോ മകളോ ഇല്ലെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. കാർഡ് ഉടമ 2024 സെപ്റ്റംബർ 18-ന് അന്തരിച്ചതായും നിലവിൽ ആ വിലാസത്തിൽ ആരും താമസിക്കുന്നില്ലെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി.

ഈ റേഷൻ കാർഡ് വിലാസത്തിലാണ് ശ്രീനാദേവി കുഞ്ഞമ്മ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കാർഡ് റദ്ദാക്കപ്പെട്ടതോടെ അവരുടെ ജില്ലാ പഞ്ചായത്ത് അംഗത്വത്തെയും ഇത് ബാധിക്കാൻ സാധ്യതയുണ്ട്. തനിക്കെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു.

Clickable Info Box