Times Kerala

റാമോജി റാവുവിന്റെ നിര്യാണം: മുഖ്യമന്ത്രി അനുശോചനം അറിയിച്ചു

 
റാമോജി റാവുവിന്റെ നിര്യാണം: മുഖ്യമന്ത്രി അനുശോചനം അറിയിച്ചു
ചലച്ചിത്ര – മാധ്യമ മേഖലകളിലെ അതികായരിൽ പ്രമുഖനായ റാമോജി റാവുവിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. ഏറ്റെടുത്ത എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച രാമോജി റാവുവിൻ്റെ ഔത്സുക്യവും ദീർഘവീക്ഷണവും നിശ്ചയദാർഢ്യവും എല്ലാവർക്കും മാതൃകയും പ്രചോദനവും ആണ്. പ്രാദേശിക ഭാഷാ മാധ്യമങ്ങളുടെ വളർച്ചയിൽ അനുപമമായ പങ്കാണ് റാമോജി റാവു വഹിച്ചത്.
ചലച്ചിത്ര മേഖലയുടെ വളർച്ചയിൽ നൽകിയ സംഭാവനകളും പ്രധാനമാണ്. കേരളത്തിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ അദ്ദേഹം ഒപ്പം ഉണ്ടായിരുന്നു. പ്രളയം കഴിഞ്ഞ് കേരളത്തിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ അദ്ദേഹം നൽകിയ സംഭാവനകൾ മറക്കാൻ കഴിയാത്തതാണ്. രാമോജി റാവുവിൻ്റെ വേർപാട് രാജ്യത്തിൻ്റെയാകെ നഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും പ്രസ്താവനയിലൂടെ മുഖ്യമന്ത്രി പറഞ്ഞു.

Related Topics

Share this story