രാജ്യസഭാ സീറ്റ്; എല്‍ഡിഎഫില്‍ തര്‍ക്കം മുറുകുന്നു, അവകാശവാദമുന്നയിച്ച് കേരള കോൺഗ്രസ്-എം; വിട്ടുകൊടുക്കേണ്ടെന്ന് സിപിഐ
May 13, 2024, 12:36 IST
![ldf](https://timeskerala.com/static/c1e/client/91214/uploaded/154cb7c6ffda24c3011e5a8319c2cf1e.jpg)
തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തില്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ തീരുമാനിച്ചതായി റിപ്പോർട്ട്. പാർട്ടിയുടെ സീറ്റ് തങ്ങൾക്ക് തന്നെ അവകാശപ്പെട്ടതാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കാൻ പാർട്ടി തീരുമാനിച്ചതും. കേരള കോൺഗ്രസ്-എം സീറ്റ് ആവശ്യപ്പെടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സിപിഐയുടെ ഈ തീരുമാനം. രാജ്യസഭാ എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, ജോസ് കെ.മാണി എന്നിവരുടെ കാലാവധിയാണ് ജൂലൈ ഒന്നിന് അവസാനിക്കുക. ഇതില്‍ രണ്ട് സീറ്റിലാണ് ഇടത് മുന്നണിക്ക് ജയിക്കാന്‍ കഴിയുക.എളമരം കരീം ഒഴിയുമ്പോള്‍ ജയിക്കാന്‍ കഴിയുന്ന സീറ്റ് ഏറ്റെടുക്കാനാണ് സിപിഎമ്മിന്റെ നീക്കം. എന്നാല്‍ രണ്ടാമത്തെ സീറ്റ് ആര്‍ക്ക് നല്‍കുമെന്ന കാര്യത്തിലാണ് തര്‍ക്കമുള്ളത്.രണ്ട് പാര്‍ട്ടികളുടെയും ഏറ്റവും പ്രധാനപ്പെട്ട നേതാക്കന്മാര് കൈവശം വച്ചിരിക്കുന്ന സീറ്റായതിനാല്‍ ഇരുകൂട്ടര്‍ക്കും ഇത് അഭിമാനപ്രശ്നമാണ്. അതുകൊണ്ട് രാജ്യസഭാ സീറ്റില്‍ അവകാശവാദം ഉന്നയിക്കാനാണ് ഇരുപാര്‍ട്ടികളുടെയും നീക്കം.