Times Kerala

രാജ്യസഭാ സീറ്റ്: എൽഡിഎഫ് യോഗത്തിൽ പൊട്ടിത്തെറിച്ച് ആര്‍ജെഡി

 
രാ​ജ്യ​സ​ഭാ സീ​റ്റും മ​ന്ത്രി​സ്ഥാ​ന​വും വേ​ണ​മെ​ന്ന് ആ​ർ​ജെ​ഡി
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്യാൻ വിളിച്ചുചേർത്ത ഇടതുമുന്നണി യോഗത്തിൽ ആര്‍ജെഡി സീറ്റ് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം വ്യക്തമാക്കി. മുന്നണി യോഗത്തിൽ ആര്‍ജെഡിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത വർഗീസ്' ജോർജാണ് മുന്നണി നേതൃത്വത്തിൻ്റെ നിലപാടിനെതിരെ വിമർശനം ഉന്നയിച്ചത്. രാജ്യസഭാ സീറ്റ് എപ്പോഴും സിപിഐക്ക് നൽകുന്നതിലായിരുന്നു പ്രതിഷേധം. 
എംവി ശ്രേയാംസ് കുമാറിന്റെ കാലാവധി കഴിഞ്ഞപ്പോഴും സീറ്റ് നൽകിയത് സിപിഐക്കാണെന്ന് വര്‍ഗീസ് ജോര്‍ജ്ജ് എടുത്തുപറഞ്ഞു. രാജ്യസഭയിലേക്ക് എല്ലാ പാർട്ടികൾക്കും പ്രാതിനിധ്യം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്‍ജെഡിയെ പിന്തുണച്ചും അനുനയിപ്പിച്ചും യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാടെടുത്തു. ആര്‍ജെഡിയുടെ വാദം ശരിയാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. 

Related Topics

Share this story