HomeKeralaകേരളത്തിന് പുത്തൻ കുതിപ്പേകാൻ രാജീവ് ചന്ദ്രശേഖറിൻ്റെ കർമ്മപദ്ധതി: 5 വർഷത്തെ വികസന...

കേരളത്തിന് പുത്തൻ കുതിപ്പേകാൻ രാജീവ് ചന്ദ്രശേഖറിൻ്റെ കർമ്മപദ്ധതി: 5 വർഷത്തെ വികസന അജണ്ട പ്രഖ്യാപിച്ചു | Rajeev Chandrasekhar

തിരുവനന്തപുരം: കേരളത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ, അടുത്ത അഞ്ച് വർഷത്തേക്കുള്ള കർമ്മപദ്ധതിയുമായി ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എം എൽ എ രാജീവ് ചന്ദ്രശേഖർ. യുവാക്കൾക്ക് വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർത്ഥ്യമാക്കാനും കഴിയുന്ന ഒരു പുതിയ കേരളത്തെ വാർത്തെടുക്കുകയാണ് തന്റെ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.(Rajeev Chandrasekhar Unveils Five Point Development Agenda For Kerala)

നേമം എംഎൽഎ എന്ന നിലയിലും പാർട്ടി അധ്യക്ഷൻ എന്ന നിലയിലും അദ്ദേഹം മുന്നോട്ടുവെക്കുന്നഅഞ്ച് പ്രധാന അജണ്ടകൾ മുന്നോട്ട് വച്ചു. സംരംഭങ്ങൾ ആരംഭിക്കാനും മുന്നോട്ട് കൊണ്ടുപോകാനും ഏറ്റവും എളുപ്പമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക. സംസ്ഥാനത്തെ 14 ജില്ലകളിലും അത്യാധുനിക ടെക് ഹബ്ബുകൾ സ്ഥാപിച്ച് ഐടി മേഖലയ്ക്ക് കരുത്ത് പകരുക. യുവാക്കൾക്ക് ആഗോള തൊഴിൽ വിപണിയിൽ മത്സരിക്കാൻ പ്രാപ്തമാക്കുന്ന സ്കില്ലിംഗ് പരിപാടികൾ ഉറപ്പാക്കുക. ലോകോത്തര നിലവാരത്തിലുള്ള ഭൗതിക സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാനത്ത് ഒരുക്കുക.

അഴിമതിരഹിതവും സുതാര്യവും നിക്ഷേപകരെ ആകർഷിക്കുന്നതുമായ ഭരണസംവിധാനം ഉറപ്പാക്കുക. കഴിവുകളെ അംഗീകരിക്കുകയും പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന ഒരു വികസന മാതൃകയാണ് താൻ വിഭാവനം ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Story Summary

BJP State President and Nemom MLA Rajeev Chandrasekhar has outlined a five-point development agenda for Kerala, aiming to transform the state into an industry-friendly hub over the next five years. His vision focuses on establishing tech hubs across all 14 districts, enhancing global-standard skill development, and ensuring a transparent, investor-friendly governance model to create new opportunities for the state’s youth.

WhatsApp Channel Banner

Latest updates

കാവേരി തർക്കം രൂക്ഷം: കബനി ഡാം തുറന്ന് കർണാടക;...

ബെംഗളൂരു : കാവേരി നദീജല തർക്കം വീണ്ടും രൂക്ഷമാകുന്നതിനിടെ കർണാടക തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിട്ടു (Cauvery water dispute). മൈസൂരുവിലെ കബനി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയർത്തിയത്. സെക്കൻഡിൽ 10,000 ഘനയടി വെള്ളമാണ് തമിഴ്‌നാട്ടിലേക്ക്...

സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്ര മഴ തുടരും; നാളെ...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ, വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി (Kerala rain alert). ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ്...

പമ്പ കരകവിഞ്ഞു: ശബരിമല നിറപുത്തരി ദർശനം ഒഴിവാക്കാൻ അഭ്യർത്ഥിച്ച്...

പത്തനംതിട്ട: പമ്പാ നദിയിൽ അതിതീവ്ര മഴയെ തുടർന്നുണ്ടായ പ്രളയ പശ്ചാത്തലത്തിൽ (Sabarimala Nira Puthari 2026), നിറപുത്തരി ചടങ്ങുകൾക്കായി നട തുറക്കുന്ന ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ജില്ലാ...

പുളിക്കൽ പഞ്ചായത്തിൽ പെരുമഴയിൽ കനത്ത നാശനഷ്ടം; 18 ഓളം...

റിപ്പോർട്ട് : അൻവർ ഷരീഫ് പുളിക്കൽ: കനത്ത മഴയെത്തുടർന്ന് പുളിക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം (Malappuram rain news). അരൂർ, മങ്ങാട്ട് മുറി, പുളിക്കൽ, ആലുങ്ങൽ, പുതിയേടത്ത് പറമ്പ്, വള്ളിക്കാട്, ആന്തിയൂർക്കുന്ന്,...

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്ര: സതീശന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകൾ...

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയെച്ചൊല്ലി സംസ്ഥാന രാഷ്ട്രീയത്തിൽ വൻ വിവാദവും വാക്പോരും പുകയുന്നു (VD Satheesan helicopter controversy). രോഗബാധിതനായി കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാൻ സർക്കാർ ഹെലികോപ്റ്റർ ദുരുപയോഗം...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....