Times Kerala

രാഹുല്‍ ഗാന്ധി നാളെ വയനാട്ടിലേക്ക്; എടവണ്ണയിലും കല്‍പ്പറ്റയിലും പൊതുയോഗം നടത്തും 
 

 
 ബി.ജെ.പിക്ക് 150ൽ അധികം സീറ്റ് നേടാനാകില്ല; രാഹുൽ ഗാന്ധി

കല്‍പറ്റ: തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നാളെ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. രണ്ടാം തവണയും പാര്‍ലമെന്റിലേക്ക് വിജയിപ്പിച്ച വോട്ടര്‍മാരെ നേരിട്ട് കാണുന്നതിനായാണ് രാഹുല്‍ വയനാട്ടിൽ വരിക. മലപ്പുറം എടവണ്ണയില്‍ രാവിലെ 10.45ന് ആദ്യ പൊതുയോഗത്തില്‍ പങ്കെടുക്കും. അതിന് ശേഷം ഉച്ചക്ക് 2.30ന് കല്‍പറ്റ പുതിയ ബസ് സ്റ്റാന്‍ഡിലും പൊതുയോഗത്തില്‍ പങ്കെടുക്കും.

വയനാട് കൂടാതെ യുപിയിലെ റായ്ബറേലിയില്‍ നിന്നും രാഹുല്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. രാഹുല്‍ വയനാട് എംപിയായി തുടരണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ യുഡിഎഫ് സംഘം രാഹുലിനെ ഡല്‍ഹിയിലെത്തി സന്ദർശിച്ചിരുന്നു.

എന്നാല്‍ വയനാട് ഒഴിയുമെന്നോ നിലനിര്‍ത്തുമെന്നോ എന്ന കാര്യം രാഹുല്‍ വ്യക്തമാക്കിയിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐയിലെ ആനി രാജക്കെതിരെ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ഇക്കുറി ലോക്‌സഭയിലെത്തുന്നത്.

Related Topics

Share this story