Times Kerala

വയനാട്‌ മൂലങ്കാവ് സ്കൂളിലെ റാഗിങ്; 6 വിദ്യാർത്ഥികളെ പ്രതിചേർത്ത് കേസെടുത്തു 

 
റാഗിങ് തടയാനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യ

വയനാട്‌ മൂലങ്കാവ് സ്കൂളിൽ റാഗിംഗ്‌ മർദ്ദനം നടന്നെന്ന സംഭവത്തിൽ 6 വിദ്യാർത്ഥികളെ പ്രതിചേർത്ത് ബത്തേരി പോലീസ് കേസെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച പത്താം ക്ലാസ്‌ വിദ്യാർത്ഥി ശബരീനാഥനെ സഹപാഠികൾ ക്രൂരമായി അക്രമിച്ച സംഭവത്തിലാണ്‌ പോലീസ്‌ നടപടിയെടുത്തത്. അസഭ്യം പറയൽ, മർദനം, ആയുധം കൊണ്ട് പരിക്ക് ഏൽപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

സംഭവത്തിൽ കുറ്റക്കാരെന്നു തെളിഞ്ഞ 2 വിദ്യാർത്ഥികളെ സ്കൂൾ അച്ചടക്ക സമിതി സസ്പെൻസ് ചെയ്തിരുന്നു. പരിക്കേറ്റ ശബരീനാഥൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും വകുപ്പ്‌തല നിർദ്ദേശം നൽകിയിരുന്നു.

Related Topics

Share this story