Times Kerala

സംസ്ഥാനത്തെ കനത്ത ചൂടില്‍ വൈദ്യുതി മേഖലയ്ക്ക് സംഭവിച്ച പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹാരം കാണും: മന്ത്രി കെ. കൃഷ്ണന്‍കുട്ടി 

 
ജനതാദൾ എസ് – ലോക്‌ താന്ത്രിക് ജനതാദൾ പാർട്ടികൾ തമ്മിലുള്ള ലയനം ഉടനെന്ന് കെ കൃഷ്ണൻകുട്ടി
സംസ്ഥാനത്ത് സമാനതകളില്ലാത്തവിധം ചൂട് തുടരുന്നത് കൊണ്ട് വൈദ്യുതി മേഖലയ്ക്ക് സംഭവിച്ച പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ബോര്‍ഡ് തലത്തില്‍ സത്വര നടപടി കൈക്കൊള്ളുന്നതിനോടൊപ്പം ജീവനക്കാരുടെയും, ഓഫീസര്‍മാരുടെയും സംഘടനകളും ഇതിനായി നിര്‍ദ്ദേശം നല്‍കണമെന്ന് മന്ത്രി പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി എങ്ങനെ നേരിടാം എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് മന്ത്രി വിളിച്ചു ചേര്‍ത്ത കെ.എസ്.ഇ.ബി.യിലെ ജീവനക്കാരുടെയും, ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇത്തരം സ്ഥിതിഗതികള്‍ നേരിടാന്‍ ഹ്രസ്വകാല ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്ന് നിര്‍ദ്ദേശിച്ച മന്ത്രി പമ്പ്ഡ് സ്റ്റോറേജ് സംയുക്ത മേഖലയില്‍ ആരംഭിക്കുന്നതിനെക്കുറിച്ചും, ആഭ്യന്തര വൈദ്യുതോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതിനെപ്പറ്റിയും സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കുക, പീക്ക് അവര്‍ ദീര്‍ഘിപ്പിക്കുക എന്നിവയെക്കുറിച്ചും സ്ഥാപനത്തിന്റെ പൊതുവെയുള്ള ഗുണങ്ങളെ പറ്റിയും സംഘടനകള്‍ അഭിപ്രായങ്ങള്‍ അറിയിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.

Related Topics

Share this story