Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala
HomeKeralaഇന്ധനവില വർധന: ജൂൺ 8ന് സംസ്ഥാനവ്യാപക ധർണയുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ്...

ഇന്ധനവില വർധന: ജൂൺ 8ന് സംസ്ഥാനവ്യാപക ധർണയുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ | Private Bus Operators Association

🎙️ Latest Podcast

ഇടുക്കി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ഈ മാസം എട്ടിന് സംസ്ഥാന വ്യാപകമായി ധർണ നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ചു. നിലവിലെ സാഹചര്യത്തിൽ ബസ് സർവീസുകൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.കെ. തോമസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.(Private Bus Operators Association To Hold State Wide Protest Over Rising Fuel Prices)

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇന്ധന നികുതിയിൽ ഇളവ് വരുത്തണം, പ്രതിസന്ധിയിലായ മേഖലയെ സഹായിക്കാൻ സർക്കാർ ഇന്ധന സബ്സിഡി നൽകാൻ തയ്യാറാകണം, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യം സർക്കാർ പരിഗണിക്കണം, എന്നിവയാണ് ആവശ്യങ്ങൾ. കാലോചിതമായ വർധന അനിവാര്യമാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

വനിതകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ച സർക്കാർ തീരുമാനം സ്വകാര്യ ബസ് മേഖലയ്ക്ക് കടുത്ത തിരിച്ചടിയാകുമെന്ന് കെ.കെ. തോമസ് പറഞ്ഞു.

Story Summary

The Private Bus Operators Association has announced a state-wide protest on the 8th of this month to demand tax relief and fuel subsidies amid rising fuel prices. Additionally, the association expressed concerns that the government’s free travel scheme for women in KSRTC buses will severely impact private bus services and urged the government to revise student concession rates.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.