പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി
May 26, 2023, 17:42 IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ കുട്ടികള്‍ക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. 2.8 കോടി പുസ്തകങ്ങളാണ് അച്ചടിച്ചത്. കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍സാണ് പാഠപുസ്തകങ്ങള്‍ അച്ചടിച്ചത്.
പ്രിന്റിംഗ്, ബൈന്‍ഡിംഗ്, വിതരണം തുടങ്ങി വിവിധ വിഭാഗങ്ങളിലെ തൊഴിലാളികള്‍ അധികസമയം ജോലി ചെയ്താണ് പാഠപുസ്തകങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ പുസ്തകങ്ങളുടെയും അച്ചടിയും പൂര്‍ത്തിയായിട്ടുണ്ട്. ആദ്യവോളിയം ടെക്സ്റ്റ് ബുക്കുകള്‍ക്ക് 60 കോടി രൂപയാണ് ചിലവായത്. പുസ്തകങ്ങള്‍ ജില്ലാ കേന്ദ്രങ്ങളിലേക്ക് അയച്ചുതുടങ്ങി.