Times Kerala

 സ്കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞുവീണ് മരിച്ചു

 
 സ്കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞുവീണ് മരിച്ചു
 

കുറ്റ്യാടി: സ്കൂൾ വാർഷികത്തിനിടെ പ്രിൻസിപ്പൽ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയൽ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഏ.കെ ഹാരിസ് (49) ആണ് മരിച്ചത്. മലപ്പുറം ജില്ലയിലെ കോഡൂർ സ്വദേശിയാണ് ഏ.കെ ഹാരിസ്. സ്കൂൾ വാർഷികത്തിന്റെ ഭാഗമായുള്ള സമ്മേളനത്തിൽ പ്രസംഗിച്ച് വേദി വിട്ടയുടനെയാണ് കുഴഞ്ഞുവീഴുകയായിരുന്നു. 

കോഡൂർ എ.കെ കുഞ്ഞിമൊയ്തീൻ എന്ന ഹൈദറാണ് പിതാവ്. മുണ്ട്പറമ്പ് സ്വദേശി ലുബൈബ സി.എച്ച് ആണ് ഭാര്യ. നാല് മക്കളുണ്ട്. മയ്യത്ത് നമസ്കാരം നാളെ രാവിലെ ഒൻപതിന് കോഡൂർ വരിക്കോട് ജുമുഅത്ത് പള്ളിയിൽ നടക്കും

Related Topics

Share this story