Times Kerala

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ

 
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ. ഉ​ച്ച​യ്ക്ക് 1.40ന് ​കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി അ​വി​ടെ നി​ന്നും ഐ​എ​ൻ​എ​സ് ഗ​രു​ഡ​യി​ൽ എ​ത്തും. തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ നേ​വി​യു​ടെ വി​വി​ധ പ​രി​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കും.

തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ താമസിക്കും. നാളെ 9.30 മുതൽ 10 വരെ മാതാ അമൃതാനന്ദമയി മഠം സന്ദർശിക്കും. 11.10ന് തിരുവനന്തപുരത്ത് എത്തും. 11.35 ന് കവടിയാർ ഉദയ് പാലസ് കൺവൻഷൻ സെന്ററിൽ കുടുംബശ്രീ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. രാത്രി ഏഴരയ്ക്ക് ഗവർണർ രാഷ്ട്രപതിക്ക് അത്താഴവിരുന്ന് നൽകും. മുഖ്യമന്ത്രി, പത്നി കമല, മന്ത്രിമാർ, ചീഫ്സെക്രട്ടറി, ഡി.ജി.പി, അഡി. ചീഫ്സെക്രട്ടറിമാർ അടക്കം 40 പേർക്ക് ക്ഷണമുണ്ട്.

മാ​ർ​ച്ച് 18ന് ​രാ​വി​ലെ ക​ന്യാ​കു​മാ​രി സ​ന്ദ​ർ​ശി​ക്കു​ന്ന രാ​ഷ്ട്ര​പ​തി തി​രി​കെ​യെ​ത്തി​യ ശേ​ഷം ഉ​ച്ച​യ്ക്ക് ല​ക്ഷ​ദ്വീ​പി​ലേ​യ്ക്ക് പോ​കും. ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം 21ന് ​ഉ​ച്ച​യ്ക്ക് കേ​ര​ള​ത്തി​ലെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​യ്ക്ക് മ​ട​ങ്ങും.. കുടുംബാംഗങ്ങളടക്കം 8 പേർ രാഷ്ട്രപതിയുടെ സംഘത്തിലുണ്ടാവും.

Related Topics

Share this story