Times Kerala

 പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക് കോഴ്സ്; അവസാന തീയതി മേയ് 27

 
 തൊഴിലധിഷ്ഠിത കംമ്പ്യൂട്ടർ കോഴ്‌സ്
 വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളജിന് കീഴിൽ പ്രവർത്തിക്കുന്ന വൊക്കേഷണൽ ട്രെയിനിങ്ങ് സെന്ററിൽ ഒരു വർഷം ദൈർഘ്യമുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. അപേക്ഷ ഫോറം www.sitttrkerala.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഫോറം സ്വയം സാക്ഷ്യപ്പെടുത്തിയ നിർദ്ദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, അപേക്ഷ ഫീസ് (25 രൂപ) എന്നിവ സഹിതം സെൻട്രൽ പോളിടെക്നിക്ക് കോളജ് ഓഫീസിൽ സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് 27ന് വൈകിട്ട് നാലു മണി.

Related Topics

Share this story