ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ ജെയ്ക്കിനായി പ്രാർഥനാപേക്ഷ
Sep 5, 2023, 17:59 IST

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ വിവാദമായി ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെ പ്രാർഥനാപേക്ഷ. "പുതുപ്പള്ളിയിലെ പുതിയ പുണ്യാളാ, വി. ചാണ്ടിസാറേ... സഖാവ് ജെയ്ക്കിന്റെ വിജയത്തിന് വേണ്ടി പ്രാർഥിക്കണമേ' എന്നാണ് കുറിപ്പിൽ എഴുതിയിരിക്കുന്നത്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലാണ് വിവാദ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. മെൽബിൻ സെബാസ്റ്റ്യൻ എന്ന ഫേസ്ബുക്ക് ഐഡിയിലൂടെയാണ് കുറിപ്പ് പുറത്തുവന്നത്.
അതേസമയം കുറിപ്പ് സ്ഥാപിച്ചത് ഇടതുപക്ഷ പ്രവർത്തകരാണെന്നും തെരഞ്ഞെടുപ്പ് ദിനത്തിലും ഉമ്മൻ ചാണ്ടിയെ അവഹേളിക്കാനാണ് ശ്രമമെന്നും കോൺഗ്രസ് ആരോപിച്ചു.