Times Kerala

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷം; രാത്രി പത്തിന് ശേഷം ഉപയോഗം വർധിച്ചു 

 
വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഗു​ണം ക​ണ്ടു: മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാകുന്നു. വൈദ്യുതി ആവശ്യകതയിൽ കഴിഞ്ഞ വർഷത്തെ വെച്ച് നോക്കുമ്പോൾ 15 ശതമാനമാണ് വർധന. കഴിഞ്ഞ വർഷം ശരാശരി ആവശ്യകത 5024 മെഗാവാട്ട് ആയിരുന്നു. ഇത്തവണ അത് 5854 മെഗാവാട്ടായി ഉയർന്നു. മൂന്ന് മുതൽ അഞ്ച് വരെ വർധന പ്രതീക്ഷിച്ചായിരുന്നു വൈദ്യുതി വകുപ്പ് മുൻകരുതൽ എടുത്തത്. എന്നാൽ 15 ശതമാനം വർധനയെന്ന കണക്ക് വൈദ്യുതി വകുപ്പിന് വലിയ ആഘാതം ഏല്പിച്ചിരിക്കുകയാണ്.


രാത്രി പത്തിന് ശേഷമാണ് വൈദ്യുതി ഉപയോഗത്തിൽ ക്രമാതീതമായി വർധന വന്നിരിക്കുന്നത്. പത്ത് മണിക്ക് ശേഷമുള്ള വൈദ്യുതി വാങ്ങുന്നതിനും വൈദ്യുതി ബോർഡ് വൻ വിലയാണ് കൊടുക്കുന്നത്. വൈദ്യുതി നിരക്കും പെനാൽറ്റിയും ചേർത്ത് യൂണിറ്റിന് 20 രൂപ കൊടുത്താണ് സംസ്ഥാന വൈദ്യുതി ബോർഡ് പത്ത് മണിക്ക് ശേഷമുള്ള ഉപയോഗത്തിനായി വൈദ്യുതി വാങ്ങുന്നത്. നിലവിൽ 10 രൂപ വൈദ്യുതി നിരക്കും 10 രൂപ പെനാൽറ്റിയും ആയി ബോർഡ് നൽകുന്നുണ്ട്. 

Related Topics

Share this story