Times Kerala

അരുണാചലില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു; മൃതദേഹങ്ങള്‍ നാളെ കേരളത്തില്‍ എത്തിക്കും

 
 മ­​ല­​യാ­​ളി ദ­​മ്പ­​തി­​ക​ളും സു­​ഹൃ​ത്തും അ­​രു­​ണാ­​ച­​ലി​ല്‍ മ­​രി­​ച്ച നി­​ല­​യി​ല്‍

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മൂന്നുപേരുടെയും പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയായി. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ നാളെ കേരളത്തില്‍ എത്തിക്കും. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരത്തിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

അതേസമയം മരിച്ച മൂവരും കടുത്ത അന്ധവിശ്വാസികളായിരുന്നുവെന്നും നവീനാണ് ഇത്തരം കാര്യങ്ങളിലേക്ക് മറ്റുള്ളവരെ നയിച്ചതെന്നുമാണ് പൊലീസ് നൽകുന്ന. ഇതുസംബന്ധിച്ച ചില ചിത്രങ്ങള്‍ നവീന്‍ ആര്യയ്ക്ക് അയച്ചിരുന്നതായും പൊലീസ് വ്യക്തമാക്കുന്നു. പരലോകവും അവിടെ ജീവിക്കുന്നവരും ഉണ്ടെന്ന് ദേവിയെയും ആര്യയെയും നവീന്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ആര്യയ്ക്ക് മൃതദേഹത്തിന്റെയും രക്തത്തുള്ളികളുടെയും ചിത്രങ്ങള്‍ നവീന്‍ അയച്ചുകൊടുത്തിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Related Topics

Share this story