Times Kerala

ശക്തമായ ഇടിമിന്നലിന് സാധ്യത; ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് പ്രവേശനം നിരോധിച്ചു
 

 
ഇ​ല്ലി​ക്ക​ല്‍ ക​ല്ലി​ൽ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മി​ന്ന​ലേ​റ്റു

കോട്ടയം ജില്ലയില്‍ രണ്ടുദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി. ഈ സാഹചര്യത്തില്‍ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി ഉത്തരവായി. ഞായറാഴ്ചയും നിരോധനം തുടരും.

വെള്ളിയാഴ്ച ഇല്ലിക്കല്‍കല്ലില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റിരുന്നു. ഇത് കാരണമാണ് അടിയന്തര നടപടി. കാലാവസ്ഥ മോശമായ അവസരങ്ങളില്‍ 3000-ത്തിലധികം അടി ഉയരത്തിലുള്ള ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സന്ദര്‍ശനം അപകടകരമാണ്. മഴയില്ലാത്ത സമയത്തുപോലും ഇവിടെ ഇടിമിന്നല്‍ സാധ്യതയുണ്ട്.

Related Topics

Share this story