'വാമനൻ' സിനിമയുടെ പൂജയും സ്വിച്ചോൺ കർമ്മവും പൂർത്തിയായി

vamanan
 ഇന്ദ്രൻസിനെ  നായകനായി നവാഗതനായ എ.ബി. ബിനിൽ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ്  'വാമനൻ' .ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളം കടവന്ത്ര കൊലയ്ക്കു ഭഗവതി ക്ഷേത്രാങ്കണത്തിൽ വെച്ച് നടന്നു. സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. സീമ ജി. നായരാണ്  ആദ്യ ക്ലാ​പ്പ്  ​ന​ൽ​കി​യ​ത്.മൂവി ഗ്യാങ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ അരുൺ ബാബു കെ.ബി., സമഹ് അലി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ബൈജു സന്തോഷ് ഏറേ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ​ ​ഹൈ​റേ​ഞ്ചി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന​ ​ഒ​രു​ ​സൈ​ക്കോ​ ​ത്രി​ല്ല​റാ​ണ്.

Share this story