ബ്രഹ്മപുരത്ത് രാഷ്ട്രീയ വിവാദം തുടരുന്നു; കോര്‍പറേഷന്‍ ഓഫീസ് ഉപരോധിക്കാന്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍
Wed, 15 Mar 2023

കൊച്ചി: ബ്രഹ്മപുരം തീ പിടുത്തവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങള്‍ തീരുന്നില്ല. കൊച്ചി മേയറെ കോര്‍പ്പറേഷനിലേക്ക് കടത്തില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍. മേയര്‍ സമവായ ചര്‍ച്ചക്ക് വിളിച്ചിട്ടും വഴങ്ങേണ്ടതില്ല എന്ന നിലപാടിലാണ് പ്രതിപക്ഷം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ കൊച്ചി കോര്‍പ്പറേഷന് മുന്നില്‍ ഉപരോധം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. രാവിലെ അഞ്ച് മണി മുതല്‍ തുടങ്ങുന്ന സമരം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും.