Times Kerala

വടകരയിൽ കണ്ടത് കോൺഗ്രസിൻ്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് എളമരം കരീം

 
വടകരയിൽ കണ്ടത് കോൺഗ്രസിൻ്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് എളമരം കരീം

കോഴിക്കോട്: വടകരയിൽ കാണാൻ കഴിഞ്ഞത് കോൺഗ്രസിൻ്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് എളമരം കരീം. വർഗീയത പ്രചരിപ്പിക്കുന്നതല്ല രാഷ്ട്രീയമെന്ന് ചൂണ്ടിക്കാണിച്ച എളമരം കരീം എങ്ങനെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടതെന്ന് യുഡിഎഫ് പഠിക്കണമെന്നും വ്യക്തമാക്കി. മോദിയെ പുറത്താക്കുകയെന്ന ചുമതല കോൺഗ്രസ് വടകരയിൽ നടപ്പാക്കിയില്ലെന്നും എളമരം കരീം വിമർശിച്ചു.

കേരളത്തിൽ മുഴുവൻ പ്രചാരണം നടത്തിയ പിണറായി വിജയൻ ഒരുതവണ പോലും വിദ്വേഷ പ്രചരണം നടത്തിയില്ലെന്നും എളമരം കരീം ചൂണ്ടിക്കാണിച്ചു. കെ കെ ശൈലജയെ നികൃഷ്ടമായ ഭാഷയിൽ കോൺഗ്രസ് അവഹേളിച്ചു. ഒരു സ്ത്രീ എന്ന രീതിയിലെ പരിഗണന പോലും നൽകിയില്ല. സമൂഹ മാധ്യമങ്ങളിൽ ശൈലജയെ അവഹേളിച്ചു. ഇതും പോരാതെ വർഗീയമായി ഭിന്നിപ്പിക്കാൻ ശ്രമിച്ചുവെന്നും എളമരം കരീം കുറ്റപ്പെടുത്തി.

Related Topics

Share this story