Times Kerala

 യു​പി​യി​ൽ പോ​ലീ​സു​കാ​ര​ന്‍റെ മ​ക​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി

 
crime
 

ല​ക്നോ: മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പോ​ലീ​സു​കാ​ര​ന്‍റെ മ​ക​നെ ആ​ക്ര​മി​ക​ൾ കൊ​ല​പ്പെ​ടു​ത്തി. യു​പി പോ​ലീ​സി​ൽ കോ​ൺ​സ്റ്റ​ബി​ളാ​യ ഗോ​പാ​ൽ യാ​ദ​വി​ന്‍റെ ആ​റ് വ​യ​സു​കാ​ര​നാ​യ മ​ക​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.  ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ലെ ഇ​ഞ്ചോ​ളി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ധ​ൻ​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം നടന്നത്.  നി​ല​വി​ൽ സ​ഹ​ര​ൻ​പൂ​രി​ലാ​ണ് ഗോ​പാ​ൽ യാ​ദ​വ് ജോ​ലി ചെ​യ്യു​ന്ന​ത്.

കു​ട്ടി​യെ മ​നഃ​പൂ​ർ​വം കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു. മ​റ്റൊ​രു കു​ടും​ബ​വു​മാ​യു​ള്ള ഭൂ​മി ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ള​ട​ക്കം നാ​ല് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.


ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ വീ​ടി​ന് പു​റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് ആ​റു​വ​യ​സു​കാ​ര​നാ​യ പു​നീ​തി​നെ കാ​ണാ​താ​യ​ത്. പി​ന്നീ​ട് 50 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് ഗോ​പാ​ൽ യാ​ദ​വി​ന് ആ​ക്ര​മി​ക​ളു​ടെ സ​ന്ദേ​ശ​മെ​ത്തി. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ വീ​ട്ടു​കാ​ർ കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഗ്രാ​മ​ത്തി​ലെ ഒ​രു ക​രി​മ്പ് തോ​ട്ട​ത്തി​ൽ നിന്നും  ക​ണ്ടെ​ത്തി.  

Related Topics

Share this story