പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഹിയറിംഗ് 20-ന്
Nov 18, 2023, 23:25 IST

ആലപ്പുഴ: സംസ്ഥാന പോലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഹിയറിംഗ് നവംബര്‍ 20-ന് രാവിലെ 11 മണി മുതല്‍ ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കും. അന്നേ ദിവസം രാവിലെ 10 മുതല്‍ 11 മണി വരെ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം.
പൊലീസ് സൂപ്രണ്ടിന്റെയും അതിനു മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടേയും എല്ലാതരത്തിലുള്ള നടപടി ദൂഷ്യത്തെപ്പറ്റിയുള്ള പരാതികളും കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കല്‍/ഏതെങ്കിലും ആളുടെ മരണത്തിന് കാരണമാകല്‍/ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയവ സംബന്ധിച്ചും മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ഗുരുതര പരാതികളും ഹിയറിംഗ് അതോറിറ്റിക്ക് നല്‍കാം.
