എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ
Sat, 18 Mar 2023

ഒല്ലൂർ: വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവുമായി യുവാവ് ഒല്ലൂർ പോലീസിന്റെ പിടിയിൽ. വഴുക്കുംപാറ സ്വദേശി കിഴക്കേക്കര വീട്ടിൽ ഇജോയാണ് (20) അറസ്റ്റിലായത്. കാച്ചേരി ജി.ടി നഗറിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. ചെറിയ പ്ലാസ്റ്റിക്ക് കവറുകളിലാക്കി സൂക്ഷിച്ച നിലയിലാണ് എംഡിഎംഎയും കഞ്ചാവും പിടികൂടിയത്. മയക്കുമരുന്ന് വിറ്റുകിട്ടിയ 5000 രൂപയും ഇയാളിൽ നിന്നും കണ്ടെടുത്തു. ഒല്ലൂര്‍ എസ്.ഐ ഗോകുൽ, സി.പി.ഒമാരായ അഭീഷ് ആന്റണി, ജിജീഷ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.