പോക്സോ കേസ്; 19-കാരൻ അറസ്റ്റിൽ
Thu, 25 May 2023

തൊടുപുഴ: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി വനത്തിനുള്ളിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ 19 കാരന് അറസ്റ്റില്‍. തൊമ്മന്‍കുത്ത് പുത്തന്‍പുരയ്ക്കല്‍ യദുകൃഷ്ണനെയാണ് കരിമണ്ണൂര്‍ സി.ഐ കെ.ജെ. ജോബിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ പെണ്‍കുട്ടിയെ കാണാതായി. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനാകാത്തതിനെ തുടർന്ന് കരിമണ്ണൂര്‍ പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണത്തിൽ പെണ്‍കുട്ടി യദുകൃഷ്ണനൊപ്പം പോയതായി വിവരം ലഭിച്ചു.
തുടര്‍ന്ന് ഇയാളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടിയെ വനമേഖലയില്‍ പാര്‍പ്പിച്ചതായി മൊഴി നല്‍കിയത്. പിന്നീട് പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തുകയായിരുന്നു. യദുകൃഷ്ണനെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പട്ടിക ജാതി -വര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്.