Times Kerala

പോക്സോ കേസ് അതിജീവിതയുടെ മരണം: കഴുത്തിൽ ബെൽറ്റ് മുറുകിയുളള മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് 

 
death
ഇടുക്കി : ഇരട്ടയാറിലെ പോക്സോ കേസ് അതിജീവിതയുടെ മരണം കഴുത്തിൽ ബെൽറ്റ് മുറുകിയെന്ന് തെളിയിക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ആത്മഹത്യയെന്നാണ് സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസിൻ്റെ പ്രാഥമിക നിഗമനം. ശാസ്ത്രീയ പരിശോധനക്ക് അയച്ച ആന്തരീകാവയവങ്ങളുടെ പരിശോധന ഫലം കിട്ടിയ ശേഷമേ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകു. 
കഴിഞ്ഞ ദിവസം രാവിലെയോടെയാണ് പതിനേഴുകാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. വീട്ടിലുള്ള ആളുകൾ രാവിലെ ജോലിക്ക് പോയതായിരുന്നു. പെണ്‍കുട്ടി കിടന്നുറങ്ങുകയായിരുന്നു. രാവിലെ 11ഓടെ പെണ്‍കുട്ടിയുടെ അമ്മ വീട്ടിലെത്തി നോക്കുമ്പോഴാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിൽ ബെൽറ്റ് മുറുക്കിയ നിലയിൽ കട്ടിലിലാണ് മൃതദേഹം കിടക്കുന്നത്.

Related Topics

Share this story